പക്ഷിപ്പനി; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ ഉണ്ട്. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിരുന്നു. എവിഎന്‍ ഇന്‍ഫഌവെന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണമെന്ന് താറാവുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബാണ് സ്ഥിരീകരിച്ചത്.
അതേസമയം, കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെയാണ് യോഗം വിളിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha