കോടികള്‍ മുടക്കി കോടികള്‍ കൊയ്യാന്‍ മോഹന്‍ലാല്‍
കോടികള്‍ മുടക്കി കോടികള്‍ കൊയ്യാന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍. ചില ശാരീരിക പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രങ്ങളുടെ എണ്ണം കുറച്ച് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. പത്ത് കോടിയോളം മുടക്കി സിനിമ നിര്‍മിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ആശീര്‍വാദിന് പുറത്ത് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റിന്റെ പകുതിയോളം ലാല്‍ പ്രതിഫലം വാങ്ങുന്നു. പെരുച്ചാഴിക്ക് മൂന്നരക്കോടിയാണ് വാങ്ങിയത്. സാറ്റലൈറ്റ് ഇനത്തില്‍ ഏതാണ്ട് ആറ് കോടിയിലധികം ലഭിച്ചിരുന്നു.
വര്‍ഷത്തില്‍ മൂന്നു ചിത്രങ്ങളിലേ ഇനി അഭിനയിക്കുകയുള്ളൂ. എല്ലാം നല്ല പ്രൊജക്ടുകളില്‍ മാത്രം. മോഹന്‍ലാലിന്റെ ചിത്രത്തിന് മിനിമം 10 കോടി മുടക്കാന്‍ ചെറിയ നിര്‍മാതാക്കള്‍ക്ക് കഴിയില്ല. തിയറ്ററില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് മാത്രം സാറ്റലൈറ്റ് നല്‍കിയാല്‍ മതിയെന്ന് ചാനലുകള്‍ തീരുമാനിച്ചിരിക്കുകയാണ്. അതില്‍ ചെറിയ നിര്‍മാതാക്കള്‍ വിയര്‍ക്കും. എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പത്തുകോടി മുടക്കാന്‍ നിര്‍മാതാക്കളുണ്ട്. ചാനല്‍ റേറ്റും തിയറ്ററുകളിലെ മിനിമം ഗാരന്റിയെല്ലാം വച്ചുനോക്കുമ്പോള്‍ അതിലും മുകളില്‍ ലാഭം കിട്ടും.
തുക കൂട്ടിയിട്ടും എങ്ങനെയെങ്കിലും ലാലിന്റെ ഡേറ്റ് കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് പലരും. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരും ലാലും ഒന്നിക്കുന്ന ചിത്രത്തിന് വലിയ സാറ്റലൈറ്റ് തുക എന്തായാലും ലഭിക്കും. തിയറ്ററുകളില്‍ നിന്ന് മികച്ച ഇനിഷ്യല്‍ കളക്ഷനുമുണ്ടാകും. ചിത്രത്തിന് ഏകദേശം എട്ടുകോടി രൂപ ചെലവു വരും. ജോഷിയുടെ ലൈല ആ ലൈല ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതില്‍ അമല പോള്‍ ആണ് നായിക. അതിന് പത്ത് കോടിയോളം ചെലവു വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha