ബാറുകള്‍ക്ക് ഡിസംബര്‍ 12വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി
സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്ക് അടുത്ത മാസം 12വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. നേരത്തെ ഈ മാസം 30 വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ ഡിസംബര്‍ മൂന്ന് മുതല്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്ക് മുമ്പ് മദ്യനയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha