പക്ഷിപ്പനി; കുമരകം പക്ഷി സങ്കേതം അടച്ചു, മൃഗശാലകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കെ.ടി.ഡി.സിയുടെ കുമരകത്തെ പക്ഷിസങ്കേതം അടച്ചു. രണ്ടു ദിവസത്തേക്കാണ് അടച്ചിരിക്കുന്നത്. പക്ഷി സങ്കേതത്തിലെ ദേശാനട പക്ഷികള്‍ക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. പക്ഷികളില്‍ ചിലത് കുഴഞ്ഞ് വീണ് ചത്തതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കൂടുതല്‍ ദിവസം സങ്കേതം അടച്ചിടാനാണ് ഉദ്ദേശിക്കുന്നത്.
പക്ഷിപ്പനി കണക്കിലെടുത്ത് തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളിലെ പക്ഷി വിഭാഗത്തിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha