അഴിമതിക്കെതിരേ ലോ കോളജ് വിദ്യാര്‍ഥി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു
ചുംബനസമരത്തിനു പിറകെ കൊച്ചിയില്‍ നിന്ന് വീണ്ടും വ്യത്യസ്തമായ ഒരു സമരം. പണത്തിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിവസ്ത്രം വരെ ഉരിയാന്‍ തയാറാകുന്നതാണ് കേരളത്തിലെ സ്ഥിതിയെന്ന് കുറ്റപ്പെടുത്തി നിയമ വിദ്യാര്‍ത്ഥി തുണിയുരിഞ്ഞു പ്രതിഷേധിച്ചു. എറണാകുളം ലോ കോളജ് വിദ്യാര്‍ഥി അജേഷ് കോടനാടാണ് പുതിയ സമര മാര്‍ഗവുമായി രംഗത്തെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് അജേഷ് സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളം ലോ കോളജിനു മുന്‍പില്‍ സമരം സംഘടിപ്പിച്ചത്.
അടുത്തിടെ അഴിമതിക്കേസുകളില്‍ പിടിക്കപ്പെട്ട ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്ലക്കാര്‍ഡുകളുമായാണ് പോലീസ് വേഷത്തില്‍ അജേഷ് എത്തിയത്. ആദ്യം 100 രൂപ നല്‍കിയ സുഹൃത്തിന് അജേഷ് തൊപ്പി ഊരി നല്‍കി. തുടര്‍ന്ന് 100 രൂപ വീതം ലഭിച്ചപ്പോള്‍ ഷര്‍ട്ടും പാന്റും ഊരി നല്‍കി. വീണ്ടും നൂറുരൂപാ കിട്ടിയപ്പോള്‍ സമരക്കാരന്‍ അടിവസ്ത്രത്തില്‍ കൈവച്ചു. അതോടെ കാഴ്ച്ചക്കാര്‍ അങ്കലാപ്പിലായി. ഭാഗ്യത്തിന് രണ്ട് അടിവസ്ത്രം ധരിച്ചായിരുന്നു അജേഷ് എത്തിയത്. അതില്‍ പുറമേ ധരിച്ചിരുന്ന അടിവസ്ത്രം ഊരിനല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
വസ്ത്രത്തിനുള്ളില്‍ സരിതയുടെയും ഐ.ജി പത്മകുമാറിന്റെയും പേരുകളിലുള്ള സി.ഡി.കളും ഉണ്ടായിരുന്നു. അഴിമതിക്കെതിരേ താന്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. രാഹുല്‍ നായര്‍ വിഷയത്തില്‍ മനോജ് ഏബ്രഹാമിനെയും എ.ഡി.ജി.പി. ശ്രീലേഖയേയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അജേഷ് പറയുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിനെതിരേ സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞെത്തിയാണ് അജേഷ് പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha