നരേന്ദ്രമോഡിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്നാണ് ഷെരീഫ് പറഞ്ഞ്.
മോഡിയും നവാസ് ഷെരീഫും നേപ്പാളിലെ കഠ്മണ്ഡുവില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും എന്നാണ് സൂചന. നാളെ ആരംഭിക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോഡി എടുത്തുകാട്ടും.
ഉച്ചകോടിയില്‍ നവാസ് ഷെരീഫുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. ഇന്ത്യ പാക്കിസ്ഥാനുമായി സമാധാനപരമായ സഹകരണമാണ് ആഗ്രഹിക്കുന്നത്.
ഉച്ചകോടിക്കിടെ നവാസ് ഷെരീഫ് സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളെ കാണുമെന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുമോ എന്നു വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha