കുട്ടനാട്ടിലെ കര്‍ഷകര്‍ ഒന്നിച്ചു നിന്നു, സര്‍ക്കാര്‍ മുട്ടുമടക്കി.നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചു, പ്രതിരോധത്തിന് രണ്ടുകോടി
കുട്ടനാട്ടിലെ താറാവുകര്‍ഷകര്‍ ഒന്നിച്ചു നിന്നതോടെ സര്‍ക്കാര്‍ മുട്ടു മടക്കി. താറാവുകളെ കൊന്നൊടുക്കാന്‍ എത്തിയവരോട് കര്‍ഷകര്‍ നഷ്ടപരിഹാരം ചോദിച്ചതോടെയാണ് കുട്ടനാട്ടില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയായിരുന്നു.
പക്ഷിപ്പനി നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. ഈ തുക ഉടന്‍ തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും. പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് മാസം വരെ പ്രായമുള്ള താറാവിന് 150 രൂപ വീതവും രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് 200 രൂപയുമാണ് നല്‍കുക. നേരത്തെ ഇത് യഥാക്രമം 75ഉം 150 രൂപയുമായാണ് തീരുമാനിച്ചിരുന്നത്.
പക്ഷിപ്പനി പ്രതിരോധിക്കുന്നവര്‍ക്കുള്ള മരുന്നുകള്‍ രാജസ്ഥാനില്‍ നിന്ന് എത്തിക്കും. അടിയന്തരമായി മുപ്പതിനായിരം ഗുളികകള്‍ കൊണ്ടുവരാനാണ് തീരുമാനം. ചത്ത താറാവുകളെ കത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനിടെ ആലപ്പുഴ പുറക്കാട് പഞ്ചായത്തില്‍ താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തു മൃഗ സംരക്ഷണ വകുപ്പും ചേര്‍ന്നാണ് ഇവയെ കൊല്ലുന്നത്. ഇതിനിടെ പക്ഷിപ്പനി ബാധിച്ച മേഖലകളില്‍ പനിഭീതിയോടെ ആളുകള്‍ കൂടുതല്‍ ആശുപത്രിയില്‍ എത്തുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha