മുല്ലപ്പെരിയാര്‍ പ്രശ്‌നം: നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം മോദിക്ക് നല്‍കും.
വനം, പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍സകാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. അണക്കെട്ടില്‍ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് കേരളത്തിന് സാധിക്കുന്നുണ്ട്. അതിനാല്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പി.ജെ. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര പഠന സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സംഘങ്ങള്‍ പഠനം നടത്തണമെന്നും ആവശ്യപ്പെടും. അതേസമയം, വിശദമായ പഠനത്തിന് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha