പ്രക്ഷോഭിക്കാന്‍ പോകാത്ത എംപി കള്ളപണക്കാരുടെ പട്ടികയിലുണ്ടോ? പരാതിയുമായി കോണ്‍ഗ്രസുകാര്‍
കള്ളപണത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തില്‍ കേരളത്തിലെ ഒരു പാര്‍ലമെന്റംഗം പങ്കെടുക്കാത്തത് കള്ള പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടാണെന്ന് കോണ്‍ഗ്രസുകാര്‍ സോണിയാഗാന്ധിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കള്ള പണക്കാരുടെ പട്ടിക പുറത്തു കൊണ്ടു വരാത്തതിനെതിരെ താന്‍ സമരം ചെയ്യുകയാണെങ്കില്‍ അത് തനിക്ക് വിനയാകുമെന്ന് എം.പി മനസിലാക്കിയതായി പരാതിയില്‍ പറയുന്നു.
അതേസമയം മറ്റൊരു രാജ്യത്ത് നിന്നുമെത്തിയ സംഘത്തിനെ സ്വീകരിക്കാന്‍ പോയതുകൊണ്ടാണ് താന്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്തതെന്ന് എം.പി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.
എം.പി നേരത്തെ തന്നെ വിവാദത്തില്‍ പെട്ടിരുന്നു. വിവാദമായ കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിയുടെ നോട്ടപുള്ളിയാണ് അദ്ദേഹം. പിടിക്കപ്പെടുന്നതില്‍ നിന്നും രക്ഷനേടാന്‍ പല വഴികളിലും അദ്ദേഹം പയറ്റുന്നുണ്ട്. ഇതിനിടയിലാണ് കള്ളപണക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ടെന്ന് ചിലര്‍ എം.പിയെ അറിയിച്ചത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ വിവരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് കള്ള പണക്കാരുടെ പട്ടിക പുറത്തു വിടണമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങിയത്. എം.പി. ആകെ പരവേശത്തിലായി.
രണ്ടു തവണ എം.പിയെ കോണ്‍ഗ്രസുകാര്‍ വിളിച്ചിട്ടും പോയില്ല മൂന്നാമത് വിളിച്ചപ്പോള്‍ അദ്ദേഹം മാന്യമായി സ്ഥലം വിട്ടു. വഴക്കിനൊന്നും നിന്നില്ല. കാരണം വഴക്ക് ഒന്നിനും പരിഹാരമല്ല.
എം.പിക്ക് അദ്ദേഹം ഏതു പാര്‍ട്ടിയാണെന്ന് ഒരു രൂപവുമില്ല. അതേസമയം ബിജെപി, എംപിയെ കുരങ്ങു കളിപ്പിക്കുകയുമാണ്. കാരണം എം.പിയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ അടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
കള്ളപണക്കാരുടെ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രിയുണ്ടെന്ന കാര്യം ആദ്യം പുറത്തു വിട്ടത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയാണ്. ആരാണ് കേന്ദ്ര മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞില്ല. അന്നുമുതല്‍ തുടങ്ങിയതാണ് എംപിയുടെ പേടി. ഇതിനിടെ സമരരംഗത്തേക്ക് ഇറങ്ങാന്‍ പോയ എംപിയെ ചില ബിജെപി എംപിമാര്‍ പിന്‍വലിച്ചെന്നും പറയപ്പെട്ടു. ആവശ്യമില്ലാത്ത ഒരു ഏടാംകൂടത്തില്‍ എന്തിനു ചാടുന്നു എന്നായിരുന്നത്രേ ബിജെപിക്കാരുടെ ചോദ്യം.
നരേന്ദ്രമോഡിയുടെ സ്വച്ഛ ഭാരത പദ്ധതിയിലും എം.പി അടുത്തകാലത്ത് ആകൃഷ്ടനായിരുന്നു. സ്വച്ഛ ഭാരതം പോലെ തന്റെ മനസും സ്വച്ഛമാക്കണമെന്നാണ് എം.പിയുടെ ആഗ്രഹം. കാരണം കിടന്നിട്ട് ഉറക്കം വരാത്ത നാളുകളിലൂടെയാണ് എം.പി കടന്നു പോകുന്നത്. കേരളത്തില്‍ താമര വിരിയിക്കാനാവുമോ എന്നാലോചിച്ച് തല പുണ്ണാക്കുന്ന മോഡിക്ക് മുമ്പില്‍ ഒരു സാധ്യതയാണ് എം.പി!അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha