താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍; പലയിടത്തായി താറാവുകളെ കത്തിക്കുന്നത് മലിനീകരണ ഭീഷണി ഉയര്‍ത്തുമെന്ന് ആശങ്ക
താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഒരു വിഭാഗം താറാവുടമകള്‍ ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാതെ താറാവുകളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു. അതിനാലാണ് ജില്ലാകലക്ടര്‍ തടയുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അതേസമയം, താറാവുകളെ കൊന്നു ചുട്ടരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാവിലെ തന്നെ വീണ്ടും ആരംഭിച്ചു. പുറക്കാട്, അമ്പലപ്പുഴ വടക്ക്, ഭഗവതിപ്പാടം, ചെമ്പുപുറം, തലവടി, എന്നിവിടങ്ങളിലാണ് താറാവുകളെ കൊല്ലുന്നത്.
പക്ഷിപ്പനിയെ തുടര്‍ന്നു ചത്ത താറാവുകളും മറ്റും പലയിടത്തായി കത്തിക്കുന്നത് കുട്ടനാട്ടില്‍ വന്‍ തോതില്‍ പാരിസ്ഥിതിക മലിനീകരണ ഭീഷണിക്ക് കാരണമാവും. പലയിടത്തും താറാവുകളെ കുഴിച്ചിടുകയും കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ജലാശയങ്ങളില്‍ കലരുന്ന ജൈവ അവശിഷ്ട തോത് വന്‍ തോതില്‍ ഉയരുമെന്നും മാലിന്യം മല്‍സ്യങ്ങള്‍ ഉള്‍പ്പെടെ ജലജീവികള്‍ക്കു ഭീഷണിയാകുമെന്നും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മുന്‍ മല്‍സ്യ ഗവേഷകനായ ഡോ. കെ. പത്മകുമാര്‍ പറഞ്ഞു. നദികളില്‍ നീരൊഴുക്കു കുറയുന്ന സമയമാണെന്നതുപോലെ തീര്‍ഥാടന കാലവുണ്.
കുട്ടനാട്ടില്‍ കൃഷി തുടങ്ങുന്ന സമയമായതിനാല്‍ കീടനാശിനികളും വളവും വന്‍തോതില്‍ പ്രയോഗിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ വിഷതടാകമായി മാറിയിരിക്കുന്ന കുട്ടനാടിന്റെ സ്ഥിതിയെ സങ്കീര്‍ണമാക്കി ഡിസംബര്‍ പകുതിയോടെ തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കും. ഇതോടെ വെള്ളത്തിലെ രാസ വസ്തുക്കളുടെ തോത് ഉയര്‍ന്ന് പായല്‍ വളരും. ഇതു ശുദ്ധജലത്തെ പച്ചനിറമുള്ളതാക്കി മാറ്റും. വായുവിന്റെ അളവു കുറയുന്നതോടെ ജലജീവികളും ബുദ്ധിമുട്ടും. കുട്ടനാടിന്റെ പരിസ്ഥിതിയെപ്പറ്റിയും ആശങ്ക ഉയരുന്ന സാഹചര്യമാണെന്നു പത്മകുമാര്‍ പറഞ്ഞു.
അതേസമയം പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തികള്‍ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ ആലപ്പുയിലെത്തി. 500 ഉപകരണങ്ങളാണ് (പഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്‌സ്) ഡല്‍ഹിയില്‍ നിന്ന് ഇന്നലെ എത്തിയത്. 1,500 എണ്ണം കൂടി രാവിലെയെത്തും. ഇന്നത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാവിലെ എട്ടു മണിയോടെആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സ്‌ക്വാഡുകളും തയാറായിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രതിരോധ പ്രവര്‍ത്തികള്‍ നടക്കുക. ഇന്നും താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha