മുല്ലപ്പെരിയാര്‍, 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ വനഭൂമിയും 213 ഹെക്ടര്‍ ചതുപ്പ് നിലവും വെള്ളത്തിനടിയില്‍; പ്രധാനമന്ത്രിയെയും ഹരിത ട്രബ്യൂണലിനെയും സമീപിക്കാന്‍ കേരളം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ വനഭൂമിയും 213 ഹെക്ടര്‍ ചതുപ്പ് നിലവും വെള്ളത്തിനടിയിലായി. വിവിധ തരം ജീവജാലങ്ങള്‍ നശിച്ചു. രണ്ട് ആദിവാസി ഊരുകള്‍ കുടിയൊഴിപ്പിച്ചു. ജലനിരപ്പ് ഉയര്‍ത്തിയതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നാല് പരിസ്ഥിതി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിണിതെന്നും ഇക്കാര്യം ഉന്നയിച്ച് ഹരിത െ്രെടബ്യൂണലിനെ സമീപിക്കാനും ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
ഡാം സുരക്ഷയെക്കുറിച്ച് രാജ്യത്തെയും വിദേശത്തെയും വിദഗ്ദ്ധരുള്‍പ്പെട്ട സംഘം വീണ്ടും പഠനം നടത്തണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ടാവശ്യപ്പെടാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രി പി.ജെ. ജോസഫുമാണ് പ്രധാമമന്ത്രിയെ കാണുക.
ഡിസംബര്‍ രണ്ടിന് മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ശക്തമായ നിലപാട് എടുക്കാനും യോഗം തീരുമാനിച്ചു. തമിഴ്‌നാടിന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകാമായിരുന്നിട്ടും അതിന് ശ്രമിക്കാതെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ അവഗണിച്ച് തമിഴ്‌നാട് നിര്‍ബന്ധപൂര്‍വം ജലനിരപ്പ് 142 അടിയിലെത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴാനാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് കത്തയച്ചിട്ടും കേരളത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വിളിച്ചത്. ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇക്കാര്യത്തില്‍ ഭാവിയിലെടുക്കേണ്ട മുന്‍കരുതലുകളുമാണ് യോഗത്തില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന് സംസ്ഥാനം ഇപ്പോഴും കരുതുന്നില്ലന്നും 136 അടിക്ക് മേല്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന 1979 ല്‍ കേന്ദ്ര ജല കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും യോഗം പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha