മന്‍മോഹന്‍സിങ് ഇന്ന് രാത്രി കൊച്ചിയില്‍ എത്തും
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇന്ന് രാത്രി കൊച്ചിയിലത്തെും. വെള്ളിയാഴ്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും കുമ്പളങ്ങിയിലുമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മന്‍മോഹന്‍സിങ് കേരളത്തില്‍ എത്തുന്നത്. 29ന് രാവിലെ ഡല്‍ഹിലേക്ക് മടങ്ങും. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം ആദ്യമായാണ് ഡോ. മന്‍മോഹന്‍സിങ് കേരളത്തിലെത്തുന്നത്.
വ്യാഴാഴ്ച രാത്രി ഒമ്പതിന് ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന മന്‍മോഹന്‍സിങ് വിമാനത്താവളത്തിന് സമീപത്തെ മാരിയറ്റ് കോര്‍ട്ട് യാര്‍ഡ് ഹോട്ടലില്‍ വിശ്രമിക്കും. വെള്ളിയാഴ്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ രാവിലെ 11നാണ് ആദ്യ പൊതുപരിപാടി. കോളജിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മന്‍മോഹന്‍ സിങ് നിര്‍വഹിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha