യാക്കോബായ സഭ മെത്രാപ്പോലീത്തയുടെ വീട്ടില്‍ വന്‍കവര്‍ച്ച
യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ ഒറവയ്ക്കലിലുള്ള വീട്ടില്‍ വന്‍ കവര്‍ച്ച. തിരുമേനിയുടെ കുരിശുമാല ഉള്‍പ്പെടെ 16 പവന്റെ സ്വര്‍ണാഭരണങ്ങളും 48,000 രൂപയും മോഷണം പോയി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും മെത്രാപ്പോലീത്ത കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. മോഷണവിവരമറിഞ്ഞ് പാമ്പാടി സി.ഐ സാജു വര്‍ഗീസ് പുലര്‍ച്ചെതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണം നടന്നത് ഇന്നലെ പകലാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഒന്‍പതുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, നാലു പവന്റെ സ്വര്‍ണകുരിശ്, രണ്ടു പവന്റെ മോതിരം, ഒരു പവന്റെ സ്വര്‍ണകുരിശ് എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഇതെല്ലാം. കൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 48,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
മെത്രാപ്പോലീത്തയില്ലാത്തപ്പോള്‍ ഇവിടെ താമസിക്കുന്നത് നാല് ശെമ്മാശന്മാരാണ്. ഇന്ന് രാവിലെ അവര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇന്നലെ രാവിലെയാണ് മെത്രാപ്പോലീത്ത മണര്‍കാട് ഒറവയ്ക്കലിലുള്ളവീട്ടില്‍നിന്നും മലബാറിലേക്ക് പോയത്.
വീടിന്റെ പിന്നിലെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. എല്ലാ മുറികളിലും മോഷ്ടാക്കള്‍ പരിശോധന നടത്തിയിട്ടുണ്ട്. അലമാരകളില്‍ നിന്നും തിരുവസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണമാലയും മറ്റും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചുതുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha