ആറന്മുള വിമാനത്താവള കമ്പനി നല്‍കിയ ഹര്‍ജി കോടതി തള്ളി
ആറന്മുള വിമാനത്താവള കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ആറന്മുള വിമാനത്താവളത്തിന് നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നായിരുന്നു വിമാനത്താവള കമ്പനിയുടെ ഹര്‍ജി. തോടും ചാലും പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവാണ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഹര്‍ജി നല്‍കിയത്.
അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെങ്കില്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് നിലവിലെ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha