ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബിയുടെ ഗൂഡാലോചന; സുധീരന്‍
ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ജനപക്ഷയാത്രയ്ക്കു വേണ്ടി ചങ്ങനാശേരിയില്‍ പിരിവു നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കട്ടെ. ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരും തന്റെ അടുത്ത ആള്‍ക്കാരാണ്. മദ്യലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാകാം. മദ്യലോബിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ നിലപാടെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അതേ സമയം ജനപക്ഷയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha