പൊലീസ് കമാന്‍ഡോ തസ്തികയിലേക്ക് നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി
പൊലീസ് കമാന്‍ഡോ തസ്തികയിലേക്ക് നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി. മൂന്ന് യുവാക്കാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്റ്റാച്യൂ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുന്നത്. വയനാട് സ്വദേശി ജയ്, കോഴിക്കോട് സ്വദേശി ജീന്‍, എറണാകുളം സ്വദേശി മനോജ് എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നിയമനം ലഭിച്ചില്ലെന്നാണ് പരാതി. തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ലിസ്റ്റില്‍ വന്ന 442 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളൂ .557 പേര്‍ ഇനിയും ബാക്കിയാണ്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും യുവാക്കളെ പിന്തിരിപ്പിക്കാനായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha