കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സി പി എം, ഡി വൈ എഫ് ഐ നേതാക്കളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
കണ്ണര്‍കാട്ട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അഞ്ച് സി പി എം ഡി വൈ എഫ് ഐ നേതാക്കളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി ആര്‍.കെ. ജയരാജ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സസണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സി പി എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റിയംഗം പി സാബു, ഡി വൈ എഫ് ഐ നേതാക്കളായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് മറ്റുപ്രതികള്‍.
സ്മാരം തകര്‍ക്കാന്‍ അഞ്ച് പ്രതികള്‍ സംഘംചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്തിയത്. അക്രമത്തിന് തൊട്ടുമുമ്പ് പ്രതികള്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് പേരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൃഷ്ണപിള്ളയുടെ ശില്‍പത്തിന്റെ ഒരുഭാഗവും അടിച്ചു തകര്‍ത്തിരുന്നു. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത ഓലമേഞ്ഞ വീടിന്റെ പിന്‍ഭാഗം തീയിടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha