വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു
ജീവിക്കാനായ് ആഗ്രഹിച്ചു, മരണത്തിലവര്‍ ഒന്നിച്ചു. പ്രണയിച്ചാല്‍ ഒന്നിക്കണം അല്ലെങ്കില്‍ മരിക്കണം എന്ന് കൂട്ടുകാര്‍ക്ക് എസ്എംഎസ് അയച്ച് ജീവിക്കാന്‍ കഴിയാതെ അവര്‍ മരണത്തിലേക്ക് ഒരുമിച്ച് യാത്രയായി.
നെടുങ്കണ്ടം രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്താണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തത്. പുറ്റടിയിലെ സ്വകാര്യ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കിഷോര്‍ (19), നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഡെല്‍ന (16) എന്നിവരാണു മരിച്ചത്.
ഇവര്‍ പരസ്പരം പ്രണയത്തിലായിരുന്നു. ചെറുപ്രായത്തിലെ വിവാഹം കഴിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ കുന്നിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. വിവാഹത്തിലൂടെ ഒരുമിക്കാന്‍ സാധിക്കാത്തതിനാല്‍ മരണത്തില്‍ ഒരുമിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
മരിക്കുന്നതായി സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ സന്ദേശമയച്ച ശേഷമാണ് ഇരുവരും ആത്ഹമത്യ മുനമ്പില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.
തങ്ങള്‍ ആത്ഹമത്യചെയ്യുന്നതായി കിഷോറിന്റെ മൊബൈലില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചത്. ഈ സന്ദേശം കണ്ടെതോടെയാണ് തെരച്ചില്‍ ശക്തമാക്കിയത്.
ബുധനാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹം വ്യൂ പോയിന്റിന് താഴെ തമിഴ്‌നാട്ടിലെ പുല്‍മേട്ടില്‍ കണ്ടത്തെുകയായിരുന്നു. രാവിലെ കിഷോറിന്റെ ബൈക്ക് രാമക്കല്‍മേട്ടിലെ ടൗണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്ന്, സുഹൃത്തുക്കളും സമീപവാസികളും രാമക്കല്‍മേട്ടിലെ വ്യൂ പോയിന്റിലത്തെിയപ്പോള്‍ ചെരിപ്പും ഡയറിയും കണ്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഷാള്‍ ഉപയോഗിച്ച് ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
രാമക്കല്ലില്‍നിന്ന് ആയിരം അടി താഴെ തമിഴ്‌നാട്ടിലെ പുല്‍മേട്ടിലാണു മൃതദേഹം കിടന്നത്. അടിവാരത്തില്‍ മഞ്ഞ് അതിശക്തമായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി. നാട്ടുകാരില്‍ ചിലര്‍ കാട്ടുവഴികളിലൂടെ അടിവാരത്തിലെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഡെല്‍ന നെടുങ്കണ്ടത്ത് സ്വകാര്യ സ്‌കൂളില്‍ പത്താം കഌസ് വിദ്യാര്‍ത്ഥിനിയുമാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha