അടുത്തത് ജസ്റ്റിസ് ശ്രീദേവി... പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്, ഇത് സമൂഹത്തിന് ദോഷമാണ്
ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പേ, സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ജസ്റ്റിസ് ശ്രീദേവി. സ്ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുതെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞു. സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണം.
പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന പ്രവണത സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. ഇത് സമുഹത്തിന് ദോഷകരമാണ്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓച്ചിറയില്‍ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ശ്രീദേവി.
നല്ലരീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകളോട് എല്ലാവര്‍ക്കും ബഹുമാനമുണ്ടാവൂം. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ശ്രീദേവി ഓര്‍മ്മപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha