മനുഷ്യരിലേക്ക് പകരാന്‍ സാധ്യത... പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍1 വൈറസ് ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം; പേടിയോടെ ജനങ്ങള്‍
ജില്ലയില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍1 വൈറസ് ആണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണിത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ മുതല്‍ 400 ദ്രുതകര്‍മ സേനകള്‍ കൂടി താറാവുകളെ കൊല്ലാന്‍ ഇറങ്ങും.
എച്ച്5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ മൂലമാണ് താറാവുകള്‍ ചത്തതെന്നായിരുന്നു പ്രാഥമിക നിഗമനം. എച്ച്5 എന്‍1, എച്ച്5 എന്‍2 തുടങ്ങിയ വൈറസുകളില്‍ ഏതെങ്കിലുമാകാം പക്ഷിപ്പനിക്കു കാരണമെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണം.
2005-2006 കാലത്ത് ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഈ വൈറസ് വലിയ നാശം വിതച്ചിരുന്നു. ഏതാണ്ട് 400ലധികം ആളുകള്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കോടിക്കണക്കിന് വളര്‍ത്തുപക്ഷികളെയും കൊന്നിരുന്നു.
അതേസമയം, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരണങ്ങള്‍ ജില്ലയിലെത്തി. 500 ഉപകരണങ്ങളാണ് (പഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്‌സ്) ഡല്‍ഹിയില്‍ നിന്ന് എത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ 10 സ്‌ക്വാഡുകളും തയാറായിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രതിരോധ പ്രവര്‍ത്തികള്‍ നടക്കുക. താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha