നൂറു ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. കള്ളപ്പണ വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ബഹളം തുടര്‍ന്നപ്പോഴായിരുന്നു വെങ്കയ്യ നായിഡു ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്.
ബിജെപി അധികാരത്തിലെത്തിയാല്‍ നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടു വരുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. നൂറു ദിവസത്തിനുള്ളില്‍ മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറയാന്‍ തങ്ങളുടേത് വിവേകമില്ലാത്ത പാര്‍ട്ടിയല്ലെന്നും നായിഡു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha