പത്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം
പത്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് സുപ്രീം കോടതിയുടെ പരോക്ഷ വിമര്‍ശനം. ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അമിക്കസ് ക്യൂറിക്ക് അധികാരം നല്‍കിയിട്ടില്ല,കേസില്‍ കോടതിയെ സഹായിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലിയെന്നും ജസ്റ്റിസുമാരായ ടി.കെ. താക്കൂര്‍, അനില്‍ ആര്‍. ദാവെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അമിക്കസ് ക്യുറി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ക്ഷേത്രകാര്യങ്ങളില്‍ അമിതമായി ഇടപെടുന്നുവെന്നും രാജകുടുംബം നേരത്തേ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് കോടതി പരാതി തള്ളുകയും ചെയ്തു. എന്നാല്‍ ഇന്നലെ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറിയുടെ പെരുമാറ്റം സംബന്ധിച്ച് കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയത്.
അതോടൊപ്പം, അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ സംബന്ധിച്ച് രാജകുടുംബം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ കോടതി തള്ളുകയും ചെയ്തു. റോഡില്‍ സുരക്ഷയ്ക്കായി കൂടുതല്‍ ഇലക്‌ട്രോണിക് ബാരിക്കേഡുകള്‍ വേണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് അനാവശ്യമായ ചെലവാണെന്നും ജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നുണ്ടെന്നും രാജകുടുംബം ചൂണ്ടിക്കാട്ടി. ഇലക്‌ട്രോണിക് ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും എന്നാല്‍ അത് ഇതിനകം സ്ഥാപിക്കുകയും ചെയ്തുവെന്നു മനസിലാക്കിയതോടെ കോടതി ഇതിന് ആരാണ് അധികാരം നല്‍കിയതെന്ന് ആരാഞ്ഞു.
അമിക്കസ് ക്യൂറി സ്വന്തം നിലയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ എന്നും കോടതി ചോദിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഇതു സംബന്ധിച്ച് ഉണ്ടായ കോടതി ഉത്തരവിന്റെ ഭാഗമായി ഭരണസമിതിയാണ് സി.സി. ടിവി കാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അമിക്കസ് ക്യുറി മറുപടി നല്‍കി. ഇതോടെയാണ് കോടതി അമിക്കസ് ക്യൂറിക്കു നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇക്കാര്യത്തില്‍ അമിക്കസ് ക്യുറിയുടെ വിശദീകരണം അംഗീകരിക്കുന്നുവെങ്കിലും ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വന്തമായി ഉത്തരവുകള്‍ നല്‍കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ അധികാരമുണ്ടെന്ന് സ്വയം കരുതരുത്. കോടതിയുടെ ജോലി മറ്റാരും േെചയ്യണ്ട. കേസില്‍ കോടതിയെ സഹായിക്കുക മാത്രമാണ് അമിക്കസ് ക്യൂറിയുടെ ജോലിയെന്നും ബെഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha