മുല്ലപ്പെരിയാര്‍, കേന്ദ്രം ഇടപെടണമെന്ന് കേരള എംപിമാര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു 142 അടിയായി നിലനിര്‍ത്തുന്നതില്‍ വിവേചനാധികാരം ഉപയോഗിച്ച് ഇടപെടണമെന്നും കേരള എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയര്‍ത്തിയതു സുപ്രീം കോടതി നിര്‍ദേശങ്ങള്‍ വേണ്ടവിധം പാലിച്ചുകൊണ്ടല്ലെന്ന് അവര്‍ വാദിച്ചു. മേല്‍നോട്ട സമിതിയുടെ കര്‍ക്കശ പരിശോധനയ്ക്കു വിധേയമായല്ലാതെ ജലനിരപ്പു 142 അടിയിലേക്ക് ഉയര്‍ത്തിയതു സുപ്രീം കോടതി നിര്‍ദേശത്തിനെതിരാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ ജലനിരപ്പ് ഉയര്‍ത്തുകയായിരുന്നു.
അണക്കെട്ട് 142 അടി ജലമുള്ളപ്പോഴും സുരക്ഷിതമാണെന്ന വാദം ശരിയല്ല. ഇത്രയും ജലമുള്ളപ്പോള്‍ അതിവര്‍ഷമുണ്ടായാല്‍ അപകടമുണ്ടാകാം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അതു വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോയ്‌സ് ജോര്‍ജ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ. സമ്പത്ത്, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും പ്രേമചന്ദ്രനു പിന്തുണ നല്‍കി. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധികള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. വികാരപരമായ പ്രശ്‌നത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭ്യര്‍ഥന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha