മലയാളം വാരിക ചാരക്കേസ് വിടുന്നില്ല; പുതിയ വെളിപ്പെടുത്തലുകള്‍?
ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരിക വീണ്ടും ഐഎസ്ആര്‍ ചാരക്കേസില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളുടെ പൂര്‍ണരൂപവുമായി എത്തുന്നു. ഇത്തവണത്തെ ലക്കത്തിലാണിത്. ഐബി ജോയിന്റ് ഡയറക്ടറായിരുന്ന മലോയ് കൃഷ്ണ ധര്‍ ( എം കെ ധര്‍ ) റിട്ടയര്‍മെന്റിനു ശേഷം എഴുതിയ- ഓപ്പണ്‍ സീക്രട്ട്‌സ്, ഇന്ത്യാസ് ഇന്‍ലിജന്‍സ് അണ്‍വെയില്‍് എന്ന പുസ്തകത്തില്‍ ചാരക്കേസിനേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന അധ്യായത്തിന്റെ സമ്പൂര്‍ണ പരിഭാഷയാണ് മലയാളം പ്രസിദ്ധീകരിക്കുന്നത്. രണ്ടാഴച മുമ്പ് മലയാളംതന്നെ ചാരക്കേസിനേക്കുറിച്ചു പ്രസിദ്ദീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ ഈ പുസ്തകത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ചേര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് വായനക്കാരില്‍ നിന്നുണ്ടായ നിരന്തര ആവശ്യം മാനിച്ചാണ് പ്രസാധകരായ ഡല്‍ഹിയിലെ മനാസ് ഫൗണ്ടേഷന്റെ അനുമതിയോടെ അധ്യായം അതേവിധത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതിനുപുറമേ ചാരക്കേസുമായി ബന്ധപ്പെട്ട് വേറെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണു വിവരം. ചാരക്കേസ് വെറും നുണക്കഥയല്ല എന്ന തലക്കെട്ടില്‍ നേരത്തേ പ്രസിദ്ദീകരിച്ച റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു.
പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്‍ പ്രഭാകര റാവുവിന് ചാരക്കേസുമായി ബന്ധമുണ്ടെന്നു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും സിബിഐയെ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് ധറിന്റെ വെളിപ്പെടുത്തലുകള്‍.
പ്രഭാകര റാവുവിന്റെ ബന്ധം അവഗണിക്കാനുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത്തിന്റെ പേരില്‍, സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ധറിന് ഐബിയില്‍ നിന്നു നേരിടേണ്ടിവന്ന പീഡാനുഭവങ്ങളെക്കുറിച്ചുമുണ്ട് വിശദീകരണം. ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, ഒ രാജഗോപാല്‍, കോണ്‍ഗ്രസ് നേതാവായിരുന്ന അര്‍ജുന്‍ സിംഗ് എന്നിവരും പരാമര്‍ശിക്കപ്പെടുന്നു. മലയാളത്തില്‍ ഇതിനുമുമ്പ് ഇതിന്റെ പൂര്‍ണരൂപം വന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha