പെണ്‍കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഋഷിരാജ് സിങ്
പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വിദ്യാഭ്യാസം, ജീവിതചര്യ, ഈശ്വരവിശ്വാസം എന്നിവ കെട്ടിപ്പടുക്കുന്നതില്‍ കുടുംബങ്ങളില്‍ ശ്രദ്ധ കുറഞ്ഞുവരുന്നതായും സഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിങ്. മാര്‍ത്തോമ്മാ സഭ വാര്‍ഷിക വൈദിക സമ്മേളനത്തില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികള്‍ സൂഹത്തിനു ബാധ്യതയാകാതെ അവര്‍ക്കും തുല്യനീതി നല്‍കുന്നതിനും വിവാഹക്കാര്യത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനും കഴിയണം. അഴിമതി നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ എല്ലാവരും സ്വന്തം ഉത്തരവാദിത്തം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha