ആനവണ്ടിക്ക് ഉടന്‍ ദയാവധം
കെ.എസ്.ആര്‍.ടി.സിയെ ദയാവധം നടത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ ബാധ്യതകള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കഴിയില്ലെന്നും പൊതുസേവകരാണെന്ന് പറഞ്ഞ് കോര്‍പ്പറേഷനെ ഇനിയും സഹിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ചുളള കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോര്‍പ്പറേഷനെ സഹായിച്ചുകൊണ്ടിരുന്നാല്‍ സര്‍ക്കാരിന് വികസനപദ്ധതികള്‍ നിര്‍ത്തലാക്കേണ്ടിവരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗതാഗതവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേര്‍പ്പറേഷന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നതിനു പകരം സ്വന്തം കാര്യം നോക്കണമെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന് നൂറിലധികം ആവശ്യങ്ങളുണ്ട്. അതെല്ലാം കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി ബലികഴിക്കാനാവില്ല. സംസ്ഥാനത്തെ ക്ഷേമ പദ്ധതികള്‍ക്ക് പോലും സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് കോര്‍പ്പറേഷനെ സഹായിക്കേണ്ടിവരുന്നത്.
ദേശസാല്‍കൃതബാങ്കുകളില്‍ നിന്നും വായ്പയെടുക്കാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷന് വായ്പ നല്‍കാന്‍ പല ബാങ്കുകളും തയ്യാറല്ല. പെന്‍ഷന്‍ ബാധ്യത ഒരു കാരണവശാലും നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു. അങ്ങനെ നല്‍കാന്‍ തുടങ്ങിയാല്‍ കോടിക്കണക്കിനു രൂപ എല്ലാവര്‍ഷവും നല്‍കേണ്ടിവരുന്നത് താങ്ങാന്‍ കഴിയില്ല. പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ ആശ്രയിക്കാറില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വൈദ്യുതി ബോര്‍ഡ്‌പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല.
എന്നാല്‍ ബസ്ചാര്‍ജ്ജ് കൂട്ടാനാകാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. കാരണം സ്വകാര്യബസുടമകള്‍ യാത്രനിരക്ക് കുറച്ചുകൊണ്ടുവരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ആനവണ്ടിയില്‍ ആരും കയറാതാകും. കോര്‍പ്പറേഷന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ദയാവധം തന്നെയായിരിക്കും പോംവഴിയെന്ന് ആനവണ്ടയുടെ ഉടമസ്ഥര്‍ വിശ്യസിക്കുന്നു. മന്ത്രി തിരിവഞ്ചൂരാകട്ടെ ചെകുത്താനും കടലിനും നടുക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha