കരിമണല്‍ ഖനനം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിഷയം യുഡിഎഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കരിമണല്‍ ഖനനത്തിനെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരേ മുന്‍പ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം കരിമണല്‍ ഖനനത്തിനു സ്വകാര്യ മേഖലയെയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. കരിമണല്‍ ഖനനം അനുവദിച്ചാല്‍ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം, ചവറ ഐആര്‍ഇയുടെയും കെഎംഎംഎല്ലിന്റെയും ദൗര്‍ബല്യം ചൂഷണം ചെയ്യാനാണ് സ്വകാര്യ കരിമണല്‍ ലോബിയുടെ ശ്രമമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണു കെഎംഎംഎല്ലിലെ ട്രേഡ് യൂണിയനുകളുടെ ആലോചന.
സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കാനുളള അപേക്ഷ പരിഗണിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്ന പൊതു നിലപാടാണു തൊഴിലാളി സംഘടനകളുടെത്. സര്‍ക്കാരിനൊപ്പം തൊഴിലാളി സംഘടനകളും കക്ഷിചേരും. ഖനനം നടത്താന്‍ അനുമതി നല്‍കിയാല്‍ തൊഴിലാളി സംഘടനകള്‍ യോജിച്ച് പ്രക്ഷോഭമാരംഭിക്കുമെന്നും കെഎംഎംഎല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ അറിയിച്ചു.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒന്നരവര്‍ഷം താമസിച്ചതിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കെഎംഎംഎല്ലിലെ ഇടത് അനുകൂല തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അപ്പീല്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം നേരിട്ടതില്‍ വ്യവസായവകുപ്പിനാണ് ഉത്തരവാദിത്തമെന്നാണ് സൂചന. സ്വകാര്യ കരിമണല്‍ ലോബിയുടെ സ്വാധീനമാണ് ഇതിന് പിന്നില്‍. അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസം അന്വേഷിക്കേണ്ടതു വ്യവസായ വകുപ്പാണെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കരിമണല്‍ ഖനനം സ്വകാര്യ മേഖലയിലാക്കിയാല്‍ സംസ്ഥാനത്ത് പ്രക്ഷോഭങ്ങളുടെ വേലിയെറ്റമുണ്ടാകുമെന്നുകാട്ടി പോലിസ് രഹസ്യാന്വേഷണ വകുപ്പ് സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha