സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രധാന വേദി
സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രധാന വേദിയാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബി.ഇ.എം സ്‌കൂളില്‍ പതിനൊന്നരമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രി എം.കെ.മുനീറും എം.എല്‍.എ. മാരും മേയറും പങ്കെടുത്തു. യുവജനോത്സവം തുടങ്ങാന്‍ നാല്‍പ്പത് ദിവസം മാത്രം മുന്നില്‍ നില്‍ക്കെ പ്രധാനവേദി തീരുമാനിക്കാത്തതും കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതും ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
കൊച്ചിയാണ് ആദ്യം കലോത്സവത്തിന് വേദിയാക്കാന്‍ തീരുമാനിച്ചതെങ്കിലും കൊച്ചി മെട്രോയുടെ ജോലികളും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വേദി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha