കെഎസ്ആര്‍ടിസി എന്ന പേരിനായി കേരളം നിയമനടപടിക്ക് ഒരുങ്ങുന്നു
കെഎസ്ആര്‍ടിസി എന്ന പേരിനായി കേരളം നിയമനടപടിക്ക് ഒരുങ്ങുന്നു. കെ.എസ്.ആര്‍.ടി.സി എന്ന പേരിന് കര്‍ണാടകത്തിന് വാണിജ്യ മുദ്ര നല്‍കിയതിന് എതിരെയാണ് കേരളം നിയമനടപടിക്ക് ഒരുങ്ങുന്നത്.
കെ.എസ്.ആര്‍.ടി.സി എന്ന പേര് സ്വന്തമാക്കാന്‍ കര്‍ണ്ണാടകം നല്‍കിയ അപേക്ഷയ്ക്ക് അനുകൂലമായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി തീരുമാനമെടുത്തിരുന്നു. രജിസ്ട്രിയില്‍ നിന്നും അനുകൂലമായി നടപടിയുണ്ടായില്ലെങ്കില്‍ കേരളം കോടതിയെ സമീപിക്കും. വേണാട്, മലബാര്‍, തിരുകൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് കെഎസ്ആര്‍ടിസി വാണിജ്യ മുദ്രയ്ക്ക് വേണ്ടി കര്‍ണാടക ട്രേഡ്മാര്‍ക്ക് രജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. നാലുമാസം മുമ്പ് അനുമതി ലഭിച്ചു.
രജിസ്ട്രിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി എന്ന പേര് കേരളത്തിലെ ബസ്സുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് കര്‍ണാടകം കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് നിയമനടപടിക്കൊരുങ്ങാന്‍ കേരളം തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ആദ്യം ഉപയോഗിച്ചത് കേരളമാണ്. 1953 ലാണ് കേരള ആര്‍ടിസി ആരംഭിക്കുന്നത്. എന്നാല്‍ കര്‍ണാടകം 1974 മുതലാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസ് ആരംഭിച്ചത് എന്നാണെന്നതിന് പ്രസക്തിയില്ലെന്നും ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ലഭിച്ചത് തങ്ങള്‍ക്കാണെന്ന നിലപാടാണ് കര്‍ണാടകത്തിനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha