വിവാഹം സ്വര്‍ഗത്തില്‍... പിരിച്ചത് പ്രിന്‍സിപ്പാളച്ചനോ? ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാനിരുന്ന കേസിന് വഴിത്തിരിവ്
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണാല്ലോ... പക്ഷെ പിരിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ചെറിയ പ്രായത്തിലുള്ള വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും വികാരിയുമായ ഫാദറുമാണെന്ന് ബന്ധുക്കളുടെ ആരോപണം. പ്രിന്‍സിപ്പലായ ജോണ്‍ തൂക്കുപാലത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.
ഈ കുരുന്നുകളുടെ ആത്മഹത്യ കേരളം വേദനയോടെ ചര്‍ച്ച ചെയ്തതാണ്. പുറ്റടിയിലെ സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കിഷോര്‍ (19), നെടുങ്കണ്ടത്തെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഡെല്‍ന (16) എന്നിവരാണ് ഷാള്‍ കൊണ്ട് കൈകളില്‍ ഒരുമിച്ച് ബന്ധിച്ച് ബുധനാഴ്ച്ച രാത്രി കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തത്.
പ്രണയത്തിലായിരുന്ന ഇരുവരും മരിക്കും മുമ്പ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച എസ്എംഎസില്‍ ഫാദര്‍ ജോണിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. തങ്ങളുടെ മരണത്തിന് ഉത്തരവാദി പ്രിന്‍സിപ്പലാണെന്ന എസ്എംഎസ് അയച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഈ എസ്എംഎസ് സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതോടെയാണ് ബന്ധുക്കള്‍ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ വൈദികനെതിരെ തിരഞ്ഞത്.
ഇവര്‍ മരിക്കാന്‍ കാരണം പ്രിന്‍സിപ്പലിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്നാണ് ഡെല്‍നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രിന്‍സിപ്പല്‍ ഇരുവരെയും എല്ലാവരുടെയും മുന്നില്‍ വച്ച് വഴക്കു പറഞ്ഞിരുന്നു. സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഭാഗമായി നാടകത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു ഡല്‍ന. ഇതിന്റെ പ്രാക്ടീസിനായി ഡെല്‍ന എത്തിയപ്പോള്‍ കിഷോറും പഠിപ്പിക്കാനെത്തിയവരുടെ കൂട്ടത്തിലെത്തി. കിഷോര്‍ ഇടയ്ക്കിടെ വരുന്നതത് കണ്ടാണ് പ്രിന്‍സിപ്പലായ ഫാദര്‍ ജോണ്‍ വഴക്കുപറഞ്ഞത്. ഇതില്‍ മനംനൊന്താണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ നാടകം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനി ഡെല്‍നയ്ക്ക് പിന്നാലെ എത്തിയ കിഷോറിനോട് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞ് ചെറിയ തോതില്‍ ശാസിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഫാദറിന്റെ വിശദീകരണം.
അതിനിടെ ഫാദര്‍ ജോണിന്റെ കാറിന്റെ ചില്ലുകള്‍ മരിച്ച ഡെല്‍നയുടെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ കാണാതായ വേളയിലായിരുന്നു ഇത്. പെണ്‍കുട്ടിയുടെ പ്രണയവിവരം ഫാദര്‍ ജോണ്‍ ആദ്യം വീട്ടില്‍ അറിയിച്ചെങ്കിലും മാതാപിതാക്കള്‍ ഇത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കാണാതെ വന്നപ്പോള്‍ പ്രിന്‍സിപ്പലിനെതിരെ തിരികയുകയായിരുന്നുവെന്നും പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha