ഉമ്മന്‍ ചാണ്ടിക്ക് നരേന്ദ്ര മോഡിയുടെ അഭിനന്ദനം... പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൗണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാനം മികച്ച വളര്‍ച്ചയാണ് പദ്ധതിയുടെ കീഴില്‍ നേടിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മോഡി അയച്ച കത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നന്ദി. നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ മികച്ച വളര്‍ച്ചയും പ്രകടനവുമാണ് ഞാന്‍ ഈ കത്തെഴുതാന്‍ കാരണം. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന്‍ യോചന പദ്ധതി കൊണ്ട് സാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.
കേരളം പദ്ധതി നൂറ് ശതമാനം നടപ്പാക്കിയ സംസ്ഥാനമായതില്‍ സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേടിയത്. നിങ്ങളെയും നിങ്ങളുടെ സംഘത്തെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കേവലം സാമ്പത്തിക രംഗം എന്നതിലുപരി വളര്‍ച്ചയെ ബലപ്പെടുത്തുന്നതാണ് പദ്ധതിയെന്നും മോഡി കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha