പക്ഷിപ്പനി; അതീവ ജാഗ്രതയോടെ ആരോഗ്യവിഭാഗം
രോഗബാധിത പ്രദേശത്തിന് ചുറ്റുമുളള ഒരു കിലോമീറ്റര്‍ മേഖലകളില്‍ താറാവുകള്‍ക്കു പുറമെയുളള മറ്റ് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് രൂപം നല്‍കും. രോഗഭീതിയില്‍ അയവ് വന്നെങ്കിലും ജില്ലയിലെ ആരോഗ്യവിഭാഗം അതീവജാഗ്രത തുടരുകയാണ്.
എന്നാല്‍, പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല വേങ്ങലിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ പൂര്‍ണമായും കൊല്ലാനുള്ള നടപടി വൈകുന്നു. കഴിഞ്ഞദിവസം 540 പക്ഷികളെ മാത്രമാണ് കൊന്നത്. താറാവുകളെ കൊല്ലാനായി ആളെക്കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഡോക്ടര്‍മാരുടെ സംഘം തയ്യാറാണെങ്കിലും താറാവുകളെ കൊല്ലുന്നതിനുള്ള ആളുകളെ കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആദ്യഘട്ടത്തില്‍ തദ്ദേശീയര്‍ തന്നെ താറാവുകളെ കൊല്ലുന്നതിന് മുന്നോട്ടുവന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. താറാവുകളെ കൊല്ലുന്നവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പ്രചരണമാണ് ഇവരെ പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത്.
ജില്ലയിലെ പക്ഷിപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും. താറാവുകളെ കൊന്നൊടുക്കി ചുട്ടുകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് അവസാനിക്കുക. രോഗം കണ്ടെത്തിയ നെടുമുടിയൊഴികെയുളള മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടി ഇന്നലെ പൂര്‍ത്തിയായിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഇന്ന് അണുനശീകരണം ആരംഭിക്കും. ഇതിനാവശ്യമായ തൊഴിലാളികളെയും പ്രദേശങ്ങളില്‍ വിതറുന്നതിനുള്ള കുമ്മായം, ബ്ലീച്ചിങ് പൗഡര്‍എന്നിവയും ലഭ്യമാക്കുന്നതിനു പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ കലക്ടര്‍ ചുമതലപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha