എന്തൊരു ക്രൂരത... എയ്ഡ്‌സ് രോഗിയായ യുവാവ് പ്രേമം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആശങ്കയോടെ കുടുംബം
എയിഡ്‌സ് രോഗിയായ യുവാവ് പ്രേമം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. മെഡിക്കല്‍കോളജ് കുഞ്ചാലമൂട് സ്വദേശിയായ 16കാരിയെയാണ് കാട്ടാക്കട കുറ്റിച്ചല്‍ കോട്ടൂര്‍ സ്വദേശിയായ 19 കാരന്‍ പ്രേമം നടിച്ച് വശീകരിച്ചത്. കഴിഞ്ഞ 19നാണ് ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ചു ചോങ്കോട്ടുകോണത്തെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയും യുവാവും ചോങ്കോട്ടുകോണത്തെ സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. പോലീസെത്തിയപ്പോള്‍ യുവാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തി അറസ്റ്റു ചെയ്തത്. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് എയിഡ്‌സ് രോഗിയാണെന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha