എച്ച്5 എച്ച്1; ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരി
പക്ഷിപ്പനിക്കു കാരണമായ എച്ച്5 എച്ച്1 വൈറസ് കേരളത്തില്‍ വ്യാപകമായ എച്ച്1എന്‍1 വൈറസുമായി ചേര്‍ന്നു ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരിയായ പുതിയ വൈറസ് ഉണ്ടാകുമെന്നും, പ്രവചനാതീതമായ മനുഷ്യനാശം സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. 2003 ലാണു പക്ഷിപ്പനി ഏഷ്യയില്‍ ഭീതി പടര്‍ത്തിയത്. ഓര്‍ത്തോമിക്‌സോ വൈറിഡേ എന്ന വിഭാഗത്തില്‍പ്പെട്ട വൈറസായ എച്ച്5 എന്‍1 ആയിരുന്നു വില്ലന്‍.
2003 മുതല്‍ 2014 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 668 പേര്‍ക്കു പക്ഷിപ്പനി ബാധിച്ചതില്‍ 393 പേര്‍ മരിച്ചു. കേരളത്തിലെ ജനങ്ങളിലെ എച്ച്1 എന്‍1 വൈറസിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ഭീഷണിയുയര്‍ത്തുന്നത്. എച്ച്1 എന്‍1 നെതിരേ മരുന്നു കഴിച്ചാലും വൈറസിന്റെ സാന്നിധ്യം ചിലപ്പോള്‍ ആഴ്ചകളോളം മനുഷ്യ ശരീരത്തിലുണ്ടാകും.
അത്തരത്തിലുള്ളവരില്‍ എച്ച് 5 എച്ച് 1 കടന്നാല്‍ ജനിതകമാറ്റത്തിലൂടെ അതീവ അപകടകാരിയായ പുതിയ വൈറസ് ഉണ്ടാകുമെന്നാണു ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
രോഗം സംബന്ധിച്ചു ലോകാരോഗ്യ സംഘനയുടെയും ഇന്ത്യന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെയും നിര്‍ദേശപ്രകാരമുള്ള പ്രോട്ടോക്കോളാണ് ഇപ്പോള്‍ പാലിക്കുന്നത്. രോഗം കണ്ടെത്തിയതിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാമുന്നറിയിപ്പും നിയന്ത്രണവുമുണ്ട്. പ്രോട്ടോകോള്‍ പ്രകാരം കേരളത്തില്‍ ഇപ്പോള്‍ അതീവ പ്രാധാന്യമുള്ള മൂന്നാംഘട്ട സാഹചര്യമാണുള്ളത്.
രോഗം സ്ഥിരീകരിക്കുന്നതും (ഒന്നാംഘട്ടം) പക്ഷികളിലേക്കു പടരുന്നതും (രണ്ടാംഘട്ടം) കഴിഞ്ഞശേഷം മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള മൂന്നാംഘട്ടമാണിത്. ഒസെല്‍ടാമിവിര്‍, സനാമിവിര്‍ എന്നീ മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ നല്‍കുന്നുണ്ടെങ്കിലും നൂറുശതമാനം ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ചുമ, തൊണ്ടവേദന, വയറിളക്കം, ശ്വാസ തടസ്സം, പനി, തലവേദന, ക്ഷീണം, മൂക്കൊലിപ്പു തുടങ്ങിയവയാണു പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ സാരമാക്കാതെ മരുന്നു കഴിക്കാത്തവരില്‍ വൈറസ് വളരെ പെട്ടെന്നുതന്നെ അപകടകാരിയാകും.വൈറസ് ഉള്ളില്‍ കടന്നാല്‍ രണ്ടുമുതല്‍ 17 ദിവസം വരെയാണു രോഗമുണ്ടാകാന്‍ സാധ്യതയുള്ള കാലയളവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha