നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും
ബാര്‍ കോഴ ആരോപണവും കരിമണല്‍ വിഷയത്തിലെ സര്‍ക്കാരിന് തിരിച്ചടിയായ കോടതി ഉത്തരവും സഭാ നടപടികള്‍ പ്രക്ഷുബ്ദമാക്കും. പക്ഷിപ്പനി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പതിമൂന്നാം നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണ് നാളെ തുടങ്ങുന്നത്. ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് സമ്മേളനം. നിയമനിര്‍മ്മാണമാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. 11 ദിവസമാണ് നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്നത്.
19 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക് വരും വസ്തുക്കരവും പ്രമാണ രജിസ്‌ട്രേഷന്‍ ചെലവുകളും വര്‍ധിപ്പിച്ചു കൊണ്ടുള്ള കേരള സ്റ്റാമ്പ് ഭേദഗതി ഓര്‍ഡിനന്‍സ്, വാഹന നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള കേരള മോട്ടോര്‍ വഹന നികുതി ഭേദഗതി ഓര്‍ഡിനന്‍സ് എന്നിവയാണ് ഈ സമ്മേളനത്തില്‍ നിയമമാകാന്‍ പോകുന്ന പ്രധാന ഓര്‍ഡിനന്‍സുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha