ഇവിടെ കൂട്ടിയാല്‍ കൂട്ടും കുറച്ചാല്‍ കുറയ്ക്കില്ല... പെട്രോളിനും ഡീസലിനും വില കുറഞ്ഞു; എന്നാല്‍ ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് മന്ത്രി; കോളടിച്ചത് സ്വകാര്യ ബസുകള്‍ക്ക്
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 91 പൈസയും ഡീസല്‍ ലീറ്ററിന് 84 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഉല്‍പാദനം കൂട്ടേണ്ട എന്ന ഒപെക് തീരുമാനത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഈമാസം 15 വരെയുള്ള ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് എണ്ണകമ്പനികള്‍ ഇന്ന് പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 15നാണ് ഇന്ധനവില പുനരവലോകനം ചെയ്യുന്നത്.
അതേസമയം ഇന്ധന വിലവര്‍ധന തുടര്‍ച്ചയായി കുറഞ്ഞിട്ടും ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡീസല്‍ വില കുറഞ്ഞതിന് ആനുപാതികമായി ബസ് ചാര്‍ജ് കുറയ്ക്കാനാവില്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. ഡീസല്‍ വില മാത്രമല്ല ബസ് ചാര്‍ജിന്റെ മാനദണ്ഡം. 20% ഡിഎ വര്‍ധിച്ചിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സിന്റെയും ടയറിന്റെ വില അനുദിനം കൂടുകയാണ്. കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 98 കോടിയില്‍ നിന്നു 110 കോടിയായി ഉയര്‍ന്നു.
ഡീസല്‍ വില കുറഞ്ഞപ്പോള്‍ 14 രൂപ മുതലുള്ള ടിക്കറ്റുകള്‍ക്കു സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചു പകരം 24 രൂപ മുതലുള്ളവയ്ക്കാണ് ഏര്‍പ്പെടുത്തിയത്. ഡീസല്‍ വില ഇനിയും കുറഞ്ഞാല്‍ അതിനുള്ള ഗുണം ജനങ്ങള്‍ക്കുണ്ടാകും. ഡീസല്‍ വില വ്യത്യാസം വഴി 16 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുന്നുണ്ട്. മൂന്നു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള ശ്രമത്തിലാണു മുന്നോട്ടു പോകുന്നത്.
പക്ഷെ ഇതുമൂലം കോളടിച്ചിരിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാര്‍ക്കാണ്. അവര്‍ക്ക് മാത്രമായി കുറയ്ക്കാനും പറ്റില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha