ഇന്ന് ലോക എയ്ഡ്‌സ് ദിനം; കേരളത്തിന് ആശ്വസിക്കാം;എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കണക്കുകള്‍
ഇന്ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ കേരളത്തിന് ആശ്വാസകരമായ വിവരമാണ് നല്‍കുന്നത്. സംസ്ഥാനത്തെ എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4,42,580 പേരാണ് ഈ വര്‍ഷം എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരായത്. ഇവരില്‍ 1464 പേര്‍ക്കാണ് അണുബാധയുള്ളത്. കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയ 4,59,544 പേരില്‍ 1740 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിരുന്നു. സ്ത്രീ രോഗ ബാധിതരുടെ എണ്ണത്തിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയിട്ടു്. 365 സ്ത്രീകള്‍ക്കാണ് ഈ വര്‍ഷം രോഗബാധ സ്ഥിരീകരിച്ചത്.
2002 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമായവര്‍. 4,67,875 പേരാണ് തലസ്ഥാനത്ത് ചികിത്സ തേടിയവര്‍. ഇതില്‍ 5106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കുറവു പേര്‍ ചികിത്സ തേടിയത് വയനാട് ജില്ലയിലാണ്. 83,774 പേരാണ് ഇവിടെ പരിശോധനയ്ക്ക് വിധേയരായത്. ഇവരില്‍ 238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം(2,25,425), പത്തനംതിട്ട(1,09,425), ആലപ്പുഴ (2,56,012), കോട്ടയം(2,15,827), ഇടുക്കി(89,945), എറണാകുളം(2,11,111), തൃശൂര്‍(2,29,692), പാലക്കാട്(1,29,692),മലപ്പുറം(1,53,147),കോഴിക്കോട്(2,98,916), കണ്ണൂര്‍(1,65,948), കാസര്‍ഗോഡ്(1,40,069) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ പരിശോധനയ്‌ക്കെത്തിയവരുടെ കണക്ക്.
എന്നാല്‍ ഇത് ജില്ലയിലെ രോഗബാധിതരുടെ എണ്ണമായി കണക്കാക്കാന്‍ സാധിക്കില്ല. മറ്റ് ജില്ലകളില്‍ നിന്നുള്ളവരും പല സ്ഥലങ്ങളിലായി പരിശോധന നടത്താറുണ്ട്. 2002 മുതല്‍ ഇതുവരെ 27,76,815 പേര്‍ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇവരില്‍ 26,242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസസ്ഥാനത്ത് 0.12% എയ്ഡ്‌സ് രോഗികളുടെ കുറവുണ്ടെന്നാണ് കണക്കുകള്‍. ഈ വര്‍ഷം 12,498 പേര്‍ക്ക് എ.ആര്‍.ടി ചികിത്സ ആവശ്യമായി വന്നു. ഇവരില്‍ 3772 പേര്‍ മരിച്ചു.
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനം തടയാന്‍ പ്രധാന കാരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ രോഗമുണ്ടെന്ന് തുറന്നു പറയാനും ചികിത്സ തേടാനും മുന്നോട്ടു വരുന്നുെന്നതും ആശ്വാസകരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha