പക്ഷിപ്പനിക്കു പുറമേ ഭീതി പരത്തി കുരങ്ങുപനി; ഒരു കുരങ്ങുകൂടി ചത്തു
പക്ഷിപ്പനിക്കു പുറമേ കുരങ്ങുപനിയും പിടിമുറുക്കുന്നു. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ കരുളായിയില്‍ ഇന്നലെ ഒരു കുരങ്ങു കൂടി ചത്തു. ടൂമിക്കുത്ത് വലിയ കോളനിക്കു സമീപത്തുനിന്നാണ് മൂന്നു വയസ് തോന്നിക്കുന്ന പെണ്‍കുരങ്ങിന്റെ ജഡം കിട്ടിയത്. ശരീരത്തു പരുക്കില്ലാത്തതിനാല്‍ കുരങ്ങുപനിയാണെന്നു സംശയിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനായി ജഡം വയനാട് അനിമല്‍ ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള്‍ പൂനെയിലെ വെറോളജി ലാബിലേക്കയക്കും. കഴിഞ്ഞ ദിവസം പനിച്ചോലയിലും ഒരു കുരങ്ങന്റെ ജഡം കണ്ടെത്തിയിരുന്നു. ഇതിന്റെ ആന്തരികാവയവങ്ങളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, കുരങ്ങുപനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിവാസി ചികിത്സയ്ക്കിടെ ആശുപത്രിയില്‍നിന്നു കടന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കരുളായി നാഗമലയിലെ ആദിവാസി പാടിമാതനാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ കരുളായിയില്‍ ചെന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താടിമാതന്‍ തയാറായില്ല.
ജില്ലാ ആശുപത്രിയില്‍ വേണ്ട വിധത്തില്‍ പരിചരണം ലഭിക്കുന്നില്ലെന്നും ഭക്ഷണം വാങ്ങാന്‍ പോലും തന്റെ കൈയില്‍ പണമില്ലാത്തതിനാലാണു ആശുപത്രി വിട്ടതെന്നും ഇയാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha