ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കും... ദേശീയപാതയ്ക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു
ദേശീയപാതയ്ക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കും. മദ്യനയം സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും ഉപഭോഗം കുറഞ്ഞെന്നും എക്‌സൈസ് മന്ത്രി കെ.ബാബു പ്രതിപക്ഷത്തിനു മറുപടിയായി സഭയില്‍ അറിയിച്ചു. മാണിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്നും ബാബു പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ നടത്തുന്നത് മദ്യ ബ്ലാക്‌മെയിലിങ്ങെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബാര്‍ കോഴക്കേസില്‍ നടപടി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുന്നു. ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha