റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോം വിതരണം 17 മുതല്‍
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷാഫോം വിതരണം 17ന് ആരംഭിക്കുമെന്നു ഡയറക്ടര്‍ ശ്യാംദേവ് അറിയിച്ചു. ഇന്ന് ആരംഭിക്കാനിരുന്ന ഫോം വിതരണം സി-ഡിറ്റ് ഫോം അച്ചടിച്ചു നല്‍കാന്‍ വൈകിയതുമൂലമാണു മാറ്റിവച്ചത്. ഒന്‍പതു ജില്ലകളിലെ ഫോം സി-ഡിറ്റ് ഇതുവരെ നല്‍കി. മറ്റുള്ളവ ഒരാഴ്ചയ്ക്കകം ലഭിക്കും. അതിനു ശേഷം റേഷന്‍കടകള്‍ വഴി ഇവ വിതരണം ചെയ്യും.
റേഷന്‍ കടകളില്‍ നടത്തുന്ന ക്യാംപുകള്‍ വഴിയോ, അക്ഷയ-കുടുംബശ്രീ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായോ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിക്കാം. താലൂക്ക് കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ നല്‍കാന്‍ സൗകര്യമുണ്ട്. കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോമുകളിലെ വിവരങ്ങള്‍ ഒരു സമിതി വിലയിരുത്തും. വരുമാനം, മറ്റു സ്രോതസുകള്‍ എന്നിവ പരിശോധിച്ച് ഉപഭോക്താക്കളുടെ റാങ്കിങ് ഉണ്ടാക്കും.
ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ പഞ്ചായത്ത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കും. ഇതിലും പരിഹാരമായില്ലെങ്കില്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. തുടര്‍ന്നു പട്ടിക പ്രസിദ്ധീകരിക്കും. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങളും അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കും. മാര്‍ച്ച് ഒന്നു മുതല്‍ ഇതിനായി ഡേറ്റാ എന്‍ട്രി ആരംഭിക്കും. റേഷന്‍ കാര്‍ഡ്പുതുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha