മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപ്പുറായി ജി.എല്‍. പി സ്കൂള്‍ അധ്യാപനായ യാക്കിപ്പറമ്പന്‍ അബ്ദുസമദിനെയാണു (49) മഞ്ചേരി സി.ഐ സണ്ണിചാക്കോ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ എട്ടു വയസുകാരിയായ വിദ്യാര്‍ഥിനി സംഭവം രക്ഷിതാക്കളോടു പറഞ്ഞതോടെയാണു അറസ്റ്റ്.
ഇന്നലെ മഞ്ചേരി ഗവ. ബോയ്സ് ഹൈസ്ക്കൂള് പരിസരത്തുവെച്ച് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്നു മലപ്പുറം വനിതാസെല്‍ എസ്.ഐ ദേവി, വനിതാ എസ്.സി.പി.ഒ ഹഫ്സത്ത് എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. 2014 ജൂണ്‍ മൂന്നു മുതല്‍ 2014 നവംബര്‍ 26 വരെ പല സമയങ്ങളിലായി ക്ലാസ് റൂമില്‍ വച്ചും ബാത്ത്റൂമില്‍ വച്ചും പീഡനത്തിരയായതായി പെണ്‍കുട്ടി മൊഴി നല്കി. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സമാന പരാതിയുമായി പല വിദ്യാര്‍ഥിനികളും രംഗത്തു വന്നു.
പോലീസ് പ്രതിക്കെതിരെ ഇന്നലെ നാലു കേസുകളെടുത്തു. പത്തിലധികം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയേക്കുമെന്നു സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പറഞ്ഞു. 1995 മുതല്‍ ഈ സ്കൂളില്‍ ജോലി ചെയ്തു വരുന്ന അബ്ദുസമദിന് ഭാര്യയും നാലു മക്കളുമുണ്ട്. ഇയാളുടെ ഇളയമകള്‍ പിഡനത്തിനിരയായ കുട്ടികളുടെ സഹപാഠിയാണ്. പ്രോട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ് ആക്ട് 2012 വകുപ്പ് പ്രകാരമാണു പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha