പതിമൂന്നുകാരിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രീലങ്കന്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 584 ഗ്രാം സ്വര്‍ണമാണ് കുട്ടിയുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ 8.45ഓടെ എത്തിയ ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു കുട്ടി. അമ്മാവന്‍ മുഹമ്മദ് ഷാജനും മുത്തശ്ശിയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
ദേഹത്ത് അണിഞ്ഞിരുന്ന പത്ത് വളകളും ഒരു അരഞ്ഞാണവുമാണ് കണ്ടെടുത്തത്. ആഭരണങ്ങള്‍ മറയ്ക്കാന്‍ ഫുള്‍ കൈ വസ്ത്രം ധരിച്ചിരുന്നു. വിമാനത്താളത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കുട്ടി കടന്ന് പോയപ്പോള്‍ ബീപ്പ് ശബ്ദം ഉണ്ടായി. പുറമേ ഒന്നും കാണാത്തതിനാല്‍ വീണ്ടും കടത്തി വിട്ടപ്പോഴും ശബ്ദം കേട്ടു. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരെ കൊണ്ട് ദേഹ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
ശ്രീലങ്കന്‍ തമിഴ് വംശജരായ ഇവര്‍ ശ്രീലങ്കയില്‍ നിന്ന് സ്വര്‍ണം ഇവിടെ എത്തിച്ച് വില്‍ക്കുന്നവരാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു മാസം മുമ്പും ലങ്കന്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം പിടിച്ചിരുന്നു. അയാളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha