മെത്രാപൊലീത്തയുടെ വീട്ടിലെ കവര്‍ച്ച; പ്രതി തമിഴ്‌നാട് സ്വദേശി
യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പൊലീത്തയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് മുത്തു (38) ആണ് മോഷണത്തിന് പിന്നില്‍. ഇയാള്‍ ഒളിവിലാണ്. വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളമാണ് പാമ്പാടി സിഐ സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്.
ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടുകയോ സൂചന നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മണര്‍കാട് പോലീസ് പ്രതിയെ തേടി തമിഴ്‌നാട്ടില്‍ പോയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. . 2001 ല്‍ മണര്‍കാട് ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ഇയാളെ മൂന്ന് വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. നിമിഷനേരം കൊണ്ട് വീട് കുത്തിപ്പൊളിക്കാനുള്ള കഴിവുള്ള ഇയാള്‍ ആക്രി പെറുക്കാനെന്ന വ്യാജേന നാട്ടിന്‍പുറങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് മോഷ്ടിക്കുവാനുള്ള വീട് കണ്ടെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha