സബ്‌സിഡിയില്ലാത്ത പാചകവാതകവില 113 രൂപ കുറച്ചു
സബ്‌സിഡിയില്ലാത്ത പാചകവാതക വില സിലിണ്ടറിന് 113 രുപ കുറച്ചു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പാചകവാതകവില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
കൊല്ലത്തില്‍ ലഭിക്കുന്ന 12 സബ്‌സിഡി സിലിണ്ടറുകള്‍ക്ക് പുറമെ വാങ്ങുന്നവയുടെ വിലയിലാണ് 113 രൂപ കുറച്ചത്. ഡല്‍ഹിയില്‍ 14.2 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 752 രൂപയാണ് പുതിയ വില. നേരത്തെ ഇത് 865 രൂപയായിരുന്നു.
സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് അഞ്ചാമത്തെ തവണയാണ് വില കുറയ്ക്കുന്നത്. അഞ്ചുതവണയായി 170.5 രൂപയാണ് ഒരു സിലിണ്ടറില്‍ കുറവ് വരുത്തിയത്. വിമാന ഇന്ധനത്തിനും 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha