ഇന്ന് ബാങ്ക് സമരം
ഇന്നു മുതല്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ റിലേ സമരം. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നാണു സമരം. നാളെ ഉത്തരേന്ത്യയിലാണു സമരം. മറ്റു മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമരം നടത്തുമെന്നു ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിംഗ് ഫോറം എന്നിവയടക്കമുള്ള സംഘടനകളുമായി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണു സമരം. ശമ്പള പരിഷ്‌കരണമാണു ജീവനക്കാരുടെ പ്രധാന ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha