നിയമസഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും; ലക്ഷ്യം മാണി്
ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിയെ ലക്ഷ്യമാക്കി നിയമസഭയില്‍ രണ്ടാം ദിവസവും പ്രതിപക്ഷം നീക്കം തുടങ്ങി. ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമായി മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് നടത്തളത്തില്‍ ഇറങ്ങി ബഹളം വച്ച പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കില്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ സബ്മിഷനിലൂടെ വിഷയം സഭയില്‍ ചൂടുപിടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇന്നലെ സഭയില്‍ മറുപടി നല്‍കാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് എന്തുനിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ബാര്‍ കോഴയില്‍ കെ.എം മാണിക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്.
രാവിലെ ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് ബഹളം വച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചേംബറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ ഇടപെട്ട് ബഹളം നിയന്ത്രിച്ചു. എന്നാല്‍ നിയമസഭയില്‍ മന്ത്രിമാരെ രക്ഷിക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കര്‍ ശ്രമിക്കുന്നതുവെന്നായി പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രണ്ടുതവണ ചോദ്യമുന്നയിച്ചിട്ടും ധനമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ നടുത്തളത്തിലിറങ്ങി. മന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധമെന്ന് വി.എസ് പറഞ്ഞു.
ചോദ്യോത്തര കഴിഞ്ഞയുടന്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയിലെ സി.ദിവാകരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പൊതുവിതരണ മേഖല ഭരിക്കുന്നത് മാഫിയ ആണെന്ന് ദിവാകരന്‍ ആരോപിച്ചു. പൊതുവിതരണ രംഗത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. സാധനങ്ങള്‍ക്ക് 52 രൂപ വരെ ഉയര്‍ന്നു. സബ്‌സിഡി നല്‍കേണ്ട അവശ്യസാധനങ്ങളുടെ എണ്ണം ഒമ്പതായി സര്‍ക്കാള്‍ കുറച്ചു. എന്നാല്‍ വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha