അഗ്‌നി4 വിജയകരമായി വിക്ഷേപിച്ചു
നാലായിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ആണവായുധവുമായി ചെന്ന് നശിപ്പിക്കാന്‍ ശേഷിയുള്ള ഭൂതല-ഭൂതല അഗ്‌നി4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ കരസേന നേരിട്ട് നടത്തുന്ന ആദ്യ പരീക്ഷണ വിക്ഷേപണമാണ്. ഡി.ആര്‍.ഡി.ഒ. നേരത്തെ മൂന്ന് തവണ ഈ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. മിസൈല്‍ ഇപ്പോള്‍ തന്നെ സൈന്യത്തിന്റെ ആവനാഴിയിലുണ്ട്.
ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് കാലത്ത് 10.19നായിരുന്നു വിക്ഷേപണം. ഒരു ടണ്‍ വരെ ഭാരമുള്ള ആണവായുധമുന പേറാന്‍ ശേഷിയുള്ള മിസൈല്‍ 3500 കിലോമീറ്ററിലേറെ ദൂരം വിജയകരമായി പിന്നിട്ടതായി ഡി.ആര്‍.ഡി.ഒ. അറിയിച്ചു.
കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള മിസൈല്‍ രണ്ടു ഘട്ടങ്ങളായാണ് പ്രവര്‍ത്തിക്കുക. മിസൈലിന്റെ ആദ്യ വിക്ഷേപണം 2011ലും രണ്ടാമത്തേത് 2012ലും മൂന്നാമത്തേത് ഈ വര്‍ഷം ജനുവരിയിലുമാണ് നടന്നത്.
https://www.facebook.com/Malayalivartha