നാളെ വ്യാപാരികളുടെ കടയടപ്പു സമരം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം ചെയ്യും. സമരത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ പറഞ്ഞു. മുഴുവന്‍ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടയ്ക്കും.
ശബരിമല സീസണായതിനാല്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും. സമരത്തിനെത്തുന്നവര്‍ക്കു സൗകര്യമൊരുക്കാന്‍ തിരുവനന്തപുരത്തു ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വാറ്റ് നിയമത്തിലില്ലാത്ത നിയമവിരുദ്ധ കടപരിശോധന ഒഴിവാക്കുക, വാടക- കുടിയാന്‍ നിയമത്തിലെ വ്യാപാരികളെ കുടിയിറക്കുന്ന നടപടി പിന്‍വലിക്കുക തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടു ശതമാനം ടേണോവര്‍ നികുതി പിന്‍വലിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, അളവുതൂക്ക ഉപകരണങ്ങള്‍ക്കു ചുമത്തിയ അമിത ഫീസും പിഴയും ഒഴിവാക്കുക, റോഡ് വികസനത്തി ല്‍ കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, വ്യാപാരി ക്ഷേമനിധി ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha