കൊച്ചി മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം ഹൈക്കോടതി തടഞ്ഞു
കൊച്ചി മെട്രോയുടെ നോര്‍ത്ത് സ്‌റ്റേഷന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുത്തതിനെതിരെ ഭൂവൂടമ കുമാരി സെബാസ്റ്റിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഏറ്റെടുത്ത ഭൂമിയുടെ 80 ശതമാനം നഷ്ടപരിഹാരത്തുക നല്‍കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നിര്‍ദേശിച്ചു.
നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പ് ഉള്‍പ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണം, ഭൂമി തിരികെ നല്‍കണം, പെട്രോള്‍ പമ്പ് നശിപ്പിച്ചതിന് രണ്ടു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha