22 ഫോര്‍ സ്റ്റാറുകളുടെ ലൈസന്‍സ് പരിഗണിക്കമെന്ന് ഹൈക്കോടതി
സര്‍ക്കാരിന്റെ മദ്യനയത്തിന് തിരിച്ചടി നല്‍കി കൂടുതല്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ 22 എണ്ണത്തിന്റെ ലൈസന്‍സ് പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പുതുതായി നല്‍കിയ അപേക്ഷയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതി നേരത്തെ നിര്‍ദേശിച്ച 10 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കാനാവില്ലെന്ന് എക്‌സൈസ് മന്ത്രി ഫയലില്‍ കുറിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് കോടതിയുടെ നിര്‍ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha